തടസ്സമില്ലാത്ത ആസ്വാദനത്തിന് ജിയോ ഫൈബര്‍ ഇനി ഏറ്റുമാനൂരിലും . ഹൈസ്പീഡ് ഇന്റര്‍നെറ്റും Tv പ്രോഗ്രാമുകളും 14 OTT ആപ്പുകളും ജിയോ ടെലിഫോണും ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് ജിയോ ഫൈബറിലൂടെ ലഭ്യമാവുന്നത്. ജിയോഫൈബര്‍ പാര്‍ട്ട്ണറായ സ്റ്റാര്‍വിഷന്‍ നെറ്റ് വര്‍ക്കിലൂടെയാണ് ഏറ്റുമാനൂരില്‍ ജിയോ സേവനങ്ങള്‍ എത്തുന്നത്. ഒക്ടോബര്‍ 7 ന് രാവിലെ 10ന് ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജിയോ ഫൈബര്‍ ലോഞ്ചിംഗ് തോമസ് ചാഴികാടന്‍ MP നിര്‍വഹിക്കും. ചലച്ചിത താരം മീനാക്ഷി, നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് , ജിയോ സ്റ്റേറ്റ് ബിസിനസ് ഹെഡ് കെ.സി നരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വേഗതയും വ്യക്തതയും ഉറപ്പാക്കുന്ന ദൃശ്യാനുഭവങ്ങളാണ് ജിയോഫൈബര്‍ ഉറപ്പു നല്‍കുന്നത്. കേരളത്തില്‍ ഇതാദ്യമായി ഏറ്റുമാനൂരിലാണ് കേബിള്‍ നെറ്റുവര്‍ക്കുമായി ചേര്‍ന്ന് ജിയോ ഫെബര്‍ ഉപഭോക്താക്കളിലെത്തുന്നത്.
0 Comments