Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ആശ പ്രവര്‍ത്തകര്‍ക്കുള്ള ചതുര്‍ ദിന പരിശീലന പരിപാടി ആരംഭിച്ചു.



കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ആശ പ്രവര്‍ത്തകര്‍ക്കുള്ള ചതുര്‍ദിന പരിശീലന പരിപാടി ആരംഭിച്ചു. അറുന്നൂറ്റിമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സെലീനമ്മാ ജോര്‍ജ് അധ്യക്ഷയായിരുന്നു.  ഡോ. ബിജു ഫിലിപ്പ് വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് നയനാ ബിജു, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ മുഹമ്മദലി, പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്പര്‍ വൈസര്‍ ബ്രിജിത്താമ്മ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  ബിജോ സുഗതന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആന്റണി ലിനേഷ്, പി.ആര്‍.ഒ നിത എന്നിവര്‍  പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.





Post a Comment

0 Comments