Breaking...

9/recent/ticker-posts

Header Ads Widget

നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുന്നു.



ഹോം പാലാ പ്രൊജക്ടിന്റെയും, മുട്ടുചിറ റൂഹാദക്കുദിശ ഇടവകയുടെയും നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് വീടു നല്‍കുന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ വീടിന്റെ വെഞ്ചരിപ്പു കര്‍മം വ്യാഴാഴ്ച പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുമെന്ന് വികാരി ഫാദര്‍ എബ്രഹാം കൊല്ലിത്താനത്തു മലയില്‍ പറഞ്ഞു. പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാദര്‍ കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവരും പങ്കെടുക്കും. മുട്ടുചിറ ഇടവകയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ബേസ് റൂഹാ ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനവും വ്യാഴാഴ്ച നടക്കും. ഹോം പാല പദ്ധതിയുടെ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈകീട്ട് 430 ന് മുട്ടുചിറ സെന്റ് അല്‍ഫോന്‍സ പാസ്‌റററല്‍ സെന്ററിലണ് നടക്കുന്നത്. ഉദ്ഘാടനവും, ലോഗോ പ്രകാശനവും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും.




Post a Comment

0 Comments