Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.



കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. തോമസ് ചാഴികാടന്‍ എം.പി  സല്യൂട്ട് സ്വീകരിച്ചു.യുവതലമുറയെ സമൂഹത്തോട് പ്രതിബദ്ധതയുള്ളവരും രാജ്യസ്‌നേഹികളായും  വളര്‍ത്തുവാന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്  സംവിധാനം വഴിതുറക്കുമെന്നു തോമസ് ചാഴികാടന്‍  എം.പി പറഞ്ഞു.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ എബ്രഹാം പറമ്പേട്ട് അധ്യക്ഷനായിരുന്നു.കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനില്‍, എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസര്‍ സി. ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം നയന ബിജു, എ.ഡി.എന്‍.ഒ ജയകുമാര്‍, ഡി., ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ്, ജനമൈത്രി സി.പി.ഒ ജിന്‍സ് തോമസ്,  പി.ടി.എ പ്രസിഡണ്ട് എബി കുന്നശ്ശേരി , സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സീമ സൈമണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മികവുപുലര്‍ത്തിയ  കേഡറ്റുകളെയും മുഖ്യ പരിശീലകരെയും ചടങ്ങില്‍ ആദരിച്ചു.





Post a Comment

0 Comments