അന്തീനാട് ശ്രീമഹാദേവക്ഷേത്രത്തില്‍ നവീകരണ കലശനിധി സമാഹരണത്തിന് തുടക്കമായി. പുതുക്കിപ്പണിത ചുറ്റമ്പലത്തിന്റെ സമര്‍പ്പണത്തിന് മുന്നോടിയായാണ് നവീകരണകലശ നിധി സമാഹരിക്കുന്നത്. കലശനിധി സമാഹരണത്തിന്റെ ഉദ്ഘാടനവും കൂപ്പണ്‍ പ്രകാശനവും സിനിമാതാരം സുരേഷ് കൃഷ്ണ നിര്‍വഹിച്ചു. ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവത സപ്താഹ വേദിയില്‍ വച്ചാണ് ഉദ്ഘാടനം നടന്നത്. കലശ കമ്മറ്റി ഭാരവാഹികളായ പികെ മാധവന്‍നായര്‍, ആര്‍ ശശിധരന്‍, വി.ഡി സുരേന്ദ്രന്‍നായര്‍, അജിത് എസ് നായര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments