കിടങ്ങൂര്‍ ഹൈവേ ജംഗ്ഷനില്‍ ബസ്‌ബേയ്ക്ക് സമീപം ബസ് തട്ടി വീട്ടമ്മ മരണമടഞ്ഞു. ചേര്‍പ്പുങ്കല്‍ പവ്വംചിറയില്‍ ഓമന ശിവരാമനാണ് മരണമടഞ്ഞത്.61 വയസ്സായിരുന്നു. കിടങ്ങൂര്‍ പഞ്ചായത്ത് കുടുംബശ്രീ-സി.ഡി.എസ് മുന്‍ ചെയര്‍പേഴ്‌സണായിരുന്നു. ചേര്‍പ്പുങ്കലില്‍ നിന്നും സ്വകാര്യ ബസിലെത്തിയ വീട്ടമ്മ, ബസില്‍ നിന്നും ഇറങ്ങി റോഡിലേക്ക് നടക്കുന്നതിനിടയിലാണ് വന്നിറങ്ങിയ ബസ് തന്നെ തട്ടിയത്. ബസ് തട്ടി ഡിവൈഡറിലേക്ക് തെറിച്ചു വീണതാണ് ഗുരുതരമായി പരിക്കേല്‍ക്കാന്‍ കാരണമായത്. സംഭവം നടന്നയുടന്‍ വീട്ടമ്മയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
0 Comments