രാഷ്ട്രീയ രംഗത്തും ഭരണരംഗത്തും പ്രാഗല്‍ഭ്യം തെളിയിച്ച നേതാവായിരുന്നു അന്തരിച്ച കോടിയേരി ബാലകൃഷ്ണനെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും മൗന ജാഥയോടാണ് സമ്മേളനം ആരംഭിച്ചത്. യോഗത്തില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ എന്‍ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് വി ജയപ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐ മണ്ഡലം പ്രസിഡന്റ് അഡ്വ. ബിനു ബോസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, സിപിഐ എം ജില്ല കമ്മിറ്റിയംഗം എം എസ് സാനു, ജനതാദള്‍ നേതാവ് രാജീവ് നെല്ലിക്കുന്നേല്‍, കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കല്‍, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സിബി ചിറയില്‍, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് ബിജു സിപിഐ എം ലോക്കല്‍ സെക്രട്ടറി ടി വി ബിജോയ് എന്നിവര്‍ സംസാരിച്ചു.
0 Comments