കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ റബര്‍ കൃഷിക്കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് പി.സി.തോമസ്. കേന്ദ്ര ഗവണ്‍മെന്റ് ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കണമെന്നും, സംസ്ഥാന ഗവണ്‍മെന്റ് പ്രഖ്യാപിച്ച 270 രൂപ താങ്ങുവില പ്രകാരം കര്‍ഷകരില്‍ നിന്നും റബര്‍ സംഭരിക്കണമെന്നും പി.സി തോമസ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
0 Comments