Breaking...

9/recent/ticker-posts

Header Ads Widget

വയോജന ദിനാചരണവും പ്രതിനിധി സംഗമവും



വയോജന ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വയോജന ദിനാചരണത്തിന്റെയും പ്രതിനിധി സംഗമത്തിന്റെയും ഉദ്ഘാടന കര്‍മ്മം കോട്ടയം അതിരൂപത സഹായ മെത്രാന്‍  ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വഹിച്ചു. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുതുതലമുറയ്ക്ക് അറിവുകളും കാഴ്ച്ചപ്പാടുകളും പ്രദാനം ചെയ്യുവാന്‍ വയോജനങ്ങള്‍ക്ക് കഴിയണമെന്നു അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് കിടങ്ങൂര്‍, കടുത്തുരുത്തി മേഖലകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ നൂറ്റമ്പതോളം വയോജന പ്രതിനിധികള്‍ പങ്കെടുത്തു.




Post a Comment

0 Comments