Breaking...

9/recent/ticker-posts

Header Ads Widget

നരബലി സംഭവം കേരളത്തിന്റെ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കുമ്മനം രാജശേഖരന്‍



പത്തനംതിട്ടയില്‍ മന്ത്രവാദത്തിന്റെ ഭാഗമായി നരബലി നടത്തിയ സംഭവം കേരളത്തിന്റെ സമൂഹ മനസാക്ഷിയെ   ഞെട്ടിക്കുന്നതാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കേരളത്തിന്റെ മണ്ണില്‍ നിന്നും മനസ്സുകളില്‍ നിന്നും തൂത്തെറിയാന്‍ ആധ്യാത്മിക ആചാര്യന്മാര്‍ നടത്തിയിട്ടുള്ള ശ്രമങ്ങള്‍ വിഫലം ആക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ പൊതുസമൂഹം തള്ളിക്കളയണം. കേരളത്തിന് അപമാനമായി മാറിയ നരബലി  സംഭവം ഗൗരവതരമായി അന്വേഷണ വിധേയമാക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു




Post a Comment

0 Comments