Breaking...

9/recent/ticker-posts

Header Ads Widget

പ്രായപൂര്‍ത്തിയാകാത്ത അന്യ സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍



പ്രായപൂര്‍ത്തിയാകാത്ത അന്യ സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി രഞ്ജിത്ത് രജോയാര്‍ എന്ന 28-കാരനെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രതി മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് പീഡിപ്പിച്ചത്. 2 വയസുള്ള ഇളയ സഹോദരന്റെ കഴുത്തില്‍ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. പലതവണ പീഡനത്തിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. നാടുവിട്ട പ്രതിയെ വെസ്റ്റ് ബംഗാളില്‍ നിന്നുമാണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘാംഗങ്ങളായ കുറവിലങ്ങാട് എസ്.എച്ച്.ഒ നിര്‍മല്‍ ബോസ്, എ.എസ്.ഐമാരായ സാജുലാല്‍ കെ.എം, വിനോദ് ബി.പി, സി.പി.ഒ സിജു എം.കെ, സാജു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.




Post a Comment

0 Comments