Breaking...

9/recent/ticker-posts

Header Ads Widget

പൂഞ്ഞാറില്‍ കരുത്ത് തെളിയിച്ച് പി.സി ജോര്‍ജ്ജിന്റെ ജനപക്ഷം.



പൂഞ്ഞാറില്‍ കരുത്ത് തെളിയിച്ച് പി.സി ജോര്‍ജ്ജിന്റെ ജനപക്ഷം. മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം നേതൃത്വം നല്‍കിയ സഹകരണ ജനപക്ഷ മുന്നണി മുഴുവന്‍ സീറ്റുകളും നേടി. 15 അംഗ ഭരണ സമിതിയില്‍ 2 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടിരുന്നു.ശേഷിച്ച  13 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ജനപക്ഷ മുന്നണി ഉജ്ജ്വല വിജയം നേടിയത്. കെ.എഫ് കുര്യന്‍ കളപ്പുരയ്ക്കല്‍പറമ്പില്‍ നേതൃത്വം നല്‍കുന്ന പാനലില്‍ നിന്നും വിജയിച്ചവരില്‍ അഡ്വ ഷോണ്‍ ജോര്‍ജ്ജും ഉള്‍പ്പെടുന്നു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ 9 പഞ്ചായത്തുകളും, ഈരാറ്റുപേട്ട നഗരസഭയും, പാലാ നിയോജക മണ്ഡലത്തിലെ മൂന്നിലവ്, മേലുകാവ്,തലനാട്, തലപ്പലം പഞ്ചായത്തുകളും, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തും ഉള്‍പ്പെടുന്ന മീനച്ചില്‍ ഈസ്റ്റ് ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആധികാരിക വിജയമാണ് ജനപക്ഷ മുന്നണി നേടിയത്. പൂഞ്ഞാറില്‍ ജനപക്ഷത്തിന് ശക്തമായ അടിത്തറ ഇപ്പോഴുമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു തെരഞ്ഞെടുപ്പ് വിജയം.




Post a Comment

0 Comments