Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മോക്ഷ സ്‌കൂള്‍ മ്യൂസിക് ആന്‍ഡ് ഡാന്‍സില്‍ സംഗീത നൃത്ത പരിപാടികള്‍



ഏറ്റുമാനൂര്‍ മോക്ഷ സ്‌കൂള്‍ മ്യൂസിക് ആന്‍ഡ് ഡാന്‍സില്‍ നവരാത്രി മഹോല്‍സവത്തോട് അനുബന്ധിച്ച് സംഗീത നൃത്ത പരിപാടികള്‍ നടന്നു. വിജയദശമി ദിനത്തില്‍ പൂജയെടുപ്പിന് ശേഷമാണ് സംഗീതാരാധന നടന്നത്. തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ വിആര്‍ ദിലീപ്കുമാര്‍ സംഗീത സദസ്സ് അവതരിപ്പിച്ചു. ചേര്‍ത്തല ബിജു എസ് ആനന്ദ് വയലിനിലും ശ്രീകാന്ത് പുളിക്കല്‍ മൃദംഗത്തിലും അച്യുതന്‍ ഗഞ്ചിറയിലും പക്കമേളമൊരുക്കി. മോക്ഷ ഡയറക്ടര്‍ ജയ്‌സണ്‍ ജെ നായര്‍ ആമുഖപ്രസംഗം നടത്തി.  സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സംഗീതാസ്വാദകരും പങ്കെടുത്തു. പ്രശസ്ത സംഗീതജ്ഞനായ ജയ്‌സണ്‍ ജെ നായരുടെ നേതൃത്വത്തില്‍ 1991-ലാരംഭിച്ച മോക്ഷ കലാകേന്ദ്രത്തില്‍ വോക്കല്‍, വയലിന്‍, മൃദംഗം, ഗിറ്റാര്‍, ഡ്രംസ് തുടങ്ങിയവയിലും നൃത്തത്തിലും പരിശീലനം നല്കുന്നുണ്ട്.




Post a Comment

0 Comments