Breaking...

9/recent/ticker-posts

Header Ads Widget

ഈ വര്‍ഷത്തെ രാംവിലാസ് പാസ്വാന്‍ സ്മാരക പുരസ്‌ക്കാരത്തിന് മോന്‍സ് ജോസഫ് എം.എല്‍.എ തെരഞ്ഞെടുക്കപ്പെട്ടു.



ഈ വര്‍ഷത്തെ രാംവിലാസ് പാസ്വാന്‍ സ്മാരക പുരസ്‌ക്കാരത്തിന് മോന്‍സ് ജോസഫ് എം.എല്‍.എ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ സ്മരണാര്‍ത്ഥം ലോക് ബന്ധു രാജ്  നാരായണ്‍ജി ഫൗണ്ടേഷനാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. 25000  രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനിക്കുന്നത്. ഒക്ടോബര്‍ 8-ാം തീയതി വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം റീജന്‍സി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പുരസ്‌ക്കാരം സമര്‍പ്പിക്കും.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ആസിഫ് അധ്യക്ഷനായിരിക്കും. മുന്‍മന്ത്രി പന്തളം സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും.




Post a Comment

0 Comments