ചങ്ങനാശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ 3 പേര്‍ കൂടി അറസ്റ്റില്‍. ബിന്ദു മോന്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി മുത്തുകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ സഹായിച്ച 3 പ്രതികള്‍ ആണ് അറസ്റ്റിലായത്. കോട്ടയം മാങ്ങാനം സ്വദേശികളായ ബിനോയ് , വിപിന്‍ , വരുണ്‍ കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിനോയ്, വിപിന്‍, എന്നിവരെ കോയമ്പത്തൂരില്‍ നിന്നും വരുണ്‍ കുമാറിനെ കോട്ടയത്തു നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് കോട്ടയം എസ്പി കെ കാര്‍ത്തിക് പറഞ്ഞു. ബിന്ദുകുമാറും ഈ നാലു പേരും സ്വഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണമെന്തെന്ന് പോലീസ് വ്യക്തമാക്കിയില്ല. 4-ാം പ്രതി വരുണ്‍ കുമാര്‍ കൊലനടക്കുന്ന സമയത്ത് ചങ്ങനാശേരിയിലെ വീട്ടില്‍ ഉണ്ടായിരുന്നു. അതേ സമയം ഇയാള്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ അറിയാനാകുവെന്നും എസ്പി പറഞ്ഞു. ഒക്ടോബര്‍ ഒന്നിനാണ് ആലപ്പുഴ സ്വദേശി ബിന്ദു മോന്റെ ജഡം ചങ്ങനാശേരിയിലെ വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
0 Comments