മുത്തോലി -കോങ്ങാണ്ടൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡന്റ് ഷിജോമോന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ സെക്രട്ടറി സോബിന്‍ ലാല്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബിജെപി കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി രാജേഷ് കെ.ആര്‍, ബൂത്ത് ജനറല്‍ സെക്രട്ടറി രതീഷ് കെ.കെ, കെ.ജി ഷാബു, എസ് ഹരീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രതിഷേധ സൂചകമായി വഴിയില്‍ വാഴകള്‍ നട്ടു.





0 Comments