ദേശീയ ഗെയിംസില്‍ ഇരട്ട സ്വര്‍ണ മെഡല്‍ നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി റോസ് മരിയ ജോഷി താന്നിക്കക്കുന്നേലിന് ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്റി സ്‌കൂളിന്റെ അനുമോദനം.ദേശീയ ഗെയിംസില്‍ റോവിംഗ് മത്സരത്തിലാണ് റോസ് മരിയ ജോഷി ഇരട്ട സ്വര്‍ണ മെഡല്‍ നേടിയത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുമോദന യോഗം ജില്ലാ കളക്ടര്‍ പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ആമുഖ പ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് പാനാമ്പുഴ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി ജോണ്‍ മൂലക്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ ബെല്ല ജോസഫ്, പി.ടി.എ പ്രസിഡന്റ് ടെഡി ജോര്‍ജ്ജ്, ഫാദര്‍ സോമി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. റോസ് മരിയ ജോഷി മറുപടി പ്രസംഗം നടത്തി.
0 Comments