Breaking...

9/recent/ticker-posts

Header Ads Widget

നിലത്തെഴുത്ത് കളരിക്ക് തുടക്കം കുറിച്ചു



വിജയദശമി ദിനത്തില്‍ ഉരുളികുന്നത്ത് പരമ്പരാഗത രീതിയിലുള്ള നിലത്തെഴുത്ത് കളരിക്ക് തുടക്കം കുറിച്ചു. അന്യംനിന്ന് പോയ നിലത്തെഴുത്തുകളരിക്ക് പുനര്‍ജീവന്‍ നല്‍കുന്നത് ശ്രീ ദയാനന്ദ എല്‍പി സ്‌കൂളാണ്. സ്‌കൂളിന് ഉരുളികുന്നത്തിന്  സ്ഥലം ദാനം ചെയ്ത ചൊള്ളങ്കല്‍ നാരായണന്‍ നായരുടെ കൊച്ചുമകനും കളരിയാശാനുമായ രാധാകൃഷ്ണന്‍ നായരാണ് നിലത്തെഴുത്ത് കളരി നടത്തുന്നത്. എലിക്കുളം എം ജി എം യു പി സ്‌കൂള്‍ റിട്ട.ഹെഡ്മാസ്റ്റര്‍ പി എന്‍ പ്രദീപ്കുമാര്‍ നിലത്തെഴുത്ത് കളരിക്ക് ഭദ്രദീപം തെളിയിച്ചു. സ്‌കൂള്‍ മാനേജര്‍  ഇ ആര്‍ സുശീലന്‍ പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. എലിക്കുളം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാത്യൂസ് പെരുമനങ്ങാട്, എന്‍ എസ് എസ് യൂണിയന്‍ മേഖല കണ്‍വീനര്‍  അനില്‍കുമാര്‍ , എംജിഎം യുപി സ്‌കൂള്‍ മാനേജര്‍ രാജേഷ് കൊടിപ്പറമ്പില്‍ , ചന്ദ്രലാല്‍ പി സി, ദീപു മോന്‍ ഉരുളികുന്നം, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കവിത കെ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.





Post a Comment

0 Comments