പാലാ അല്‍ഫോന്‍സാ കോളേജ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നേതൃത്വത്തില്‍ മൈക്കിള്‍ എ കള്ളിവയലില്‍ സ്മാരക ഓണ്‍ കേരള ഇന്റര്‍ കോളേജിയറ്റ് ബിസിനസ് ക്വിസ് മല്‍സരം സംഘടിപ്പിച്ചു. രാവിലെ നടന്ന ചടങ്ങില്‍ കോളേജ് മാനേജര്‍ ഫാദര്‍ ജോസഫ് തടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റജീനാമ്മ ജോസഫ് , കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഷീന ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. മത്സരത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കൊച്ചി ഒന്നാം സ്ഥാനവും തേവര എസ് എച്ച് കോളേജ് രണ്ടാം സ്ഥാനവും തൃശൂര്‍ സെന്റ് തോമസ് മൂന്നാം സ്ഥാനവും നേടി. സമാപന യോഗത്തില്‍ മുന്‍ എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍ സിറിയക് തോമസ് , മൈക്കിള്‍ എ കള്ളിവയലില്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റജീനാമ്മ ജോസഫ് അധ്യക്ഷയായിരുന്നു. ജോസഫ് മൈക്കിള്‍ കള്ളിവയലിലും പ്രീതി ജോസഫും ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു. സെല്‍ഫി ഫിനാന്‍സിംഗ് കോഴ്‌സ് ഡയറക്ടര്‍ ഡോക്ടര്‍ സണ്ണി ജോസഫ്, ഷീന ജോര്‍ജ് ,ഗോള്‍ഡ രാജേഷ്, ഷീന സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


.jpg)


0 Comments