Breaking...

9/recent/ticker-posts

Header Ads Widget

അന്തരിച്ച സിപിഐ (എം) നേതാവ് കോടിയേരി ബാലകൃഷ്ണന് പാലായുടെ അന്ത്യാഞ്ജലി.



അന്തരിച്ച സിപിഐ(എം) നേതാവ് കോടിയേരി ബാലകൃഷ്ണന് പാലായുടെ അന്ത്യാഞ്ജലി. കോടിയേരി ബാലകൃഷ്ണന്റ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പാലായില്‍ മൗനജാഥ നടന്നു. ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച മൗനജാഥയില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. മൗനജാഥ ളാലം ജംഗ്ഷനില്‍ സമാപിച്ചു. അനുശോചനയോഗം സിപിഐ(എം) സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.എം.ജോസഫ് അദ്ധ്യക്ഷനായിരുന്നു. കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫസര്‍ ലോപ്പസ് മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മലാ ജിമ്മി, സിപിഐ (എം) ഏരിയ കമ്മിറ്റി അംഗം ഷാര്‍ളി മാത്യൂ, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍, ഫിലിപ്പ് കുഴികുളം, നഗരസഭാംഗം അഡ്വക്കറ്റ് ബിനു പുളിക്കക്കണ്ടം, കേരളാ കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ.അലക്‌സ്, സിപിഐ (എം) ലോക്കല്‍ സെക്രട്ടറി അജി കെ.പന്തനാനി തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments