Breaking...

9/recent/ticker-posts

Header Ads Widget

ലഹരിവിരുദ്ധ സന്ദേശവുമായി പാലായില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു.



ലഹരിവിരുദ്ധ സന്ദേശവുമായി പാലായില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു. പാലാ ഗവണ്‍മെന്റ് ആശുപത്രി ജംഗ്ഷനില്‍ നിന്നും മുനിസിപ്പല്‍ സ്റ്റേഡിയത്തിലേയ്ക്ക് നടന്ന റാലി മാണി സി കാപ്പന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. പാലാ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജനമൈത്രി പോലീസ് പാലായുടെയും, പാലാ ബാര്‍ അസോസിയേഷന്റെയും ഐ.എം.എ പാലായുടെയും സഹകരണത്തോടെയാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചത്.   മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വാക്കത്തോണ്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോര്‍ജ്ജ് വലിയവീട്ടില്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജോഷി എബ്രാഹം, ഐ.എം.എ പ്രസിഡന്റ് ഡോ. ജോസ് കോക്കാട്ട് എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് കോര്‍ഡിനേറ്റര്‍ അജയകുമാര്‍ എം.എല്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ  സുദേവ് എസ്, ശരണ്യ മോഹന്‍, എ.എസ്.ഐ ജോജന്‍ ജോര്‍ജ്ജ്, സിവില്‍ പോലീസ് ഓഫീസര്‍ ബിനുമോള്‍, സന്തോഷ് മാട്ടേല്‍, തോമസ് സി കാപ്പന്‍, ജിമ്മി ചെറിയാന്‍, അനില്‍ വൈപ്പന, ഡോ. എബി ചാക്കോ, അഡ്വ. രതീഷ്, റോണ്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments