പാലായില്‍ ളാലംതോട്ടില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കടപ്ലാമറ്റം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കടപ്പൂര്‍ സ്വദേശി വട്ടുകുളം പുറ്റനാല്‍ വിനോദ് മോഹനനാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് വിനോദ് ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപം ളാലം തോട്ടില്‍ ചാടിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാലാ ഫയര്‍ഫോഴ്‌സെത്തി തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ ഫയര്‍ഫോഴ്‌സും പാലാ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് നിഗമനം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.


.jpg)


0 Comments