Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയില്‍ ആരോഗ്യമേഖലയുടെ വികസനത്തിനായി 169 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നു



പാലാ നഗരസഭയില്‍ ആരോഗ്യമേഖലയുടെ വികസനത്തിനായി 169 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നു. 15-ാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. നഗരസഭാ പ്രദേശത്ത് 2 ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററുകള്‍ ഈ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുമെന്ന് ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയും, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു. നഗരസഭയിലെ പരുമലക്കുന്ന് ഡേവീസ് നഗറിലുള്ള കെട്ടിടത്തിലാണ് ആദ്യത്തെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ജീവിതശൈലീ രോഗനിര്‍ണയം, പകര്‍ച്ചവ്യാധി പ്രതിരോധം, ഗര്‍ഭിണികള്‍ക്കുള്ള പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഈ കേന്ദ്രം വഴി ലഭ്യമാകും. കെട്ടിട നവീകരണത്തിന് 10 ലക്ഷം രൂപയും, ഫര്‍ണിച്ചര്‍-ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യങ്ങള്‍ക്കായി 15 ലക്ഷം രൂപയും, ഭരണവിഭാഗത്തിനും, സ്റ്റാഫ് പരിശീലനത്തിനുമായി 30 ലക്ഷം രൂപയും, പോളിക്ലിനിക്കിനായി 27 ലക്ഷം രൂപയുമാണ്  വകയിരുത്തിയിരിക്കുന്നത്. രണ്ടാമത്തെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി സജ്ജീകരിക്കും.




Post a Comment

0 Comments