പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തില്‍ പുസ്തക പ്രകാശനവും അനഘ ജെ കോലോത്തിന് അനുമോദനവും മില്‍ക്ക്ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ജോസ് മംഗലശേരി രചിച്ച ഇനിയുള്ളകാലം എന്ന പുസ്തകം സാഹിത്യഅക്കാഡമി അംഗം ഡോ കുര്യാസ് കുമ്പളക്കുഴി പ്രകാശനം ചെയ്തു. സഹൃദസമിതി രക്ഷാധികാരി രവി പാലാ പുസ്തകം ഏറ്റുവാങ്ങി. പുസ്തകത്തിന്റെ ആദ്യവില്പന പി.ജി ജഗന്‍നിവാസിന് പുസ്തകം നല്കി ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. ഡോ സാബു ഡി മാത്യു പുസ്തകം പരിചയപ്പെടുത്തി. കേന്ദ്രസാഹിത്യ അക്കാഡമി യുവസാഹിത്യ പുരസ്‌കാര ജേതാവ് അനഘ ജെ കോലോത്തിനെ ഡി ശ്രീദേവി അനുമോദിച്ചു. യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഡ്വ സണ്ണി ഡേവിഡ്, ഡോ ആര്‍ ശ്രീനിവാസന്‍, അനഘ ജെ കോലോത്ത്, ജോസ് മംഗലശേരി, സഹൃദയസമിതി പ്രസിഡന്റ് രവി പുലിയന്നൂര്‍, കാര്യദര്‍ശി മധുസൂദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
0 Comments