Breaking...

9/recent/ticker-posts

Header Ads Widget

രാജ്ഭവന്‍ മാര്‍ച്ചിനു മുന്നോടിയായി കോട്ടയം ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് പാലായില്‍ സ്വീകരണം നല്‍കി.



എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്റെ രാജ്ഭവന്‍ മാര്‍ച്ചിനു  മുന്നോടിയായി കോട്ടയം ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് പാലായില്‍ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് രമേശ് ബി വെട്ടിമറ്റം ക്യാപ്റ്റനായ ജാഥയാണ് പാലായിലെത്തിയത്. സ്വീകരണയോഗത്തില്‍  സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍  ജോര്‍ജ്, ഏരിയാ സെക്രട്ടറി പി.എം ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ വി.ജി സലി, കെ.കെ ഗിരീഷ്, എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ സെക്രട്ടറി റ്റി.ഒ അനൂപ്, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ശ്രീജ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു, തൊഴില്‍ ദിനങ്ങള്‍ 200 ആക്കുക, കൂലി 600 രൂപയായി വര്‍ദ്ധിപ്പിക്കുക, നഗര തൊഴിലുറപ്പു പദ്ധതി നടപ്പാക്കുക, കൃഷിയും, ക്ഷീര വികസനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നത്.





Post a Comment

0 Comments