പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ ഹരിത ചട്ടം പാലിച്ചാണ് നവരാത്രി മഹോത്സവം നടക്കുന്നത്. തിരക്കേറിയ വിജയദശമി ദിനത്തില്‍ പ്രധാന ജംഗഷ്‌നില്‍ ഹരിതകര്‍മസേന പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് ഭക്തരെ കടത്തി വിടുന്നത്. ഓലകൊണ്ട് നിര്‍മിച്ച ജൈവ ബിന്നുകളും, ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്. കടകളില്‍ ലഘുഭക്ഷണം വിതരണം ചെയ്യാന്‍ വാഴയിലകളാണ് ഉപയോഗിക്കുന്നത്. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും, ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് താല്‍്ക്കാലിക എം.സി.എഫ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹരിതകേരള മിഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
0 Comments