Breaking...

9/recent/ticker-posts

Header Ads Widget

സഹകരണ മേഖലയെ തകര്‍ക്കുന്ന വഴിവിട്ട ഇടപെടലുകളാണ് സഹകരണ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പി.സി ജോര്‍ജ്.

കേരളത്തിലെ സഹകരണ മേഖലയെ  തകര്‍ക്കുന്ന  വഴിവിട്ട ഇടപെടലുകളാണ്  സഹകരണ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പി.സി ജോര്‍ജ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളെ പൂട്ടിക്കനാണ് ശ്രമിക്കുന്നത്. ഇടതു നേതൃത്വത്തിലുള്ള 167 സഹകരണ സ്ഥാപനങ്ങള്‍ നിക്ഷേപകന് പണം തിരിച്ചുനല്‍കാനാവാത്ത വിധം തകര്‍ന്നുകഴിഞ്ഞിരിക്കുന്നു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പു നടക്കുന്ന സഹകരണസ്ഥാപനങ്ങളില്‍ നൂറുകണക്കിന് സി.പി.എം. ഗുണ്ടകളെ ഇറക്കി വോട്ടിംഗ് തടയാനും ഉദ്യേഗസ്ഥരെ ഉപയോഗിച്ചു കള്ള വോട്ട് ചെയ്യിക്കാനുമാണ് ശ്രമം നടക്കുന്നത്. നല്ല രീതിയില്‍ നടക്കുന്ന ബാങ്കുകളെ സി.പി.എം. നിയന്ത്രണത്തിലാക്കി, കൊള്ളയടിക്കുകയെന്ന ലക്ഷ്യവുമായിട്ടാണ്  പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സഹകരണസ്ഥാപനങ്ങളില്‍ നിന്ന് വന്‍തോതില്‍ നിര്‍ബന്ധിത പിരിവ് നടത്തുകയാണന്നും, മീനച്ചില്‍ ഈസ്റ്റ് ബാങ്കിനോടും തുക ചോദിച്ചതായും പിസി. ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments