Breaking...

9/recent/ticker-posts

Header Ads Widget

പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതി



സിനിമ നിര്‍മാതാവിന്് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതി. മാഞ്ഞൂര്‍ സ്വദേശി പാപ്പനാം തോട്ടത്തില്‍ ബ്രൈറ്റ് തോംസണ്‍ ആണ് ഇത്  സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. കടുത്തുരുത്തി  സ്റ്റേഷനിലാണ് ബ്രൈറ്റ് പി.സി.സി സര്‍ട്ടിഫിക്കറ്റിനായി അക്ഷയ കേന്ദ്രം വഴി  അപേക്ഷിച്ചത്.  തന്റെ പേരില്‍ മറ്റു സ്റ്റേഷനുകളില്‍ കേസുണ്ടെന്ന് നിലപാട് സ്വീകരിച്ച കടുത്തുരുത്തി പോലീസ്, സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നാണ് ബ്രൈറ്റ്  പറയുന്നത്. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടത്തിയ  വാര്‍ത്താസമ്മേളനത്തിലാണ്  തന്റെ അവകാശം പോലീസ്  നിഷേധിച്ചതായി ബ്രൈറ്റ് ആരോപണമുന്നയിച്ചത്.




Post a Comment

0 Comments