Breaking...

9/recent/ticker-posts

Header Ads Widget

പൊതു വിജ്ഞാന ക്വിസ് മത്സരം നടത്തി



ശ്രീകണ്ഠമംഗലം നാഷണല്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി വാരാചരണത്തിന്റ ഭാഗമായി അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 20, 21 വാര്‍ഡുകളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പൊതു വിജ്ഞാന ക്വിസ് മത്സരം നടത്തി. 6 ടീമുകള്‍ പങ്കെടുത്തു. റീച്ചാര്‍ഡ് തോമസ്, ജെറമി കുര്യാക്കോസ് എന്നിവര്‍ മല്‍സരത്തില്‍ ജേതാക്കളായി. മുംതാസ് ബീഗം, മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ രണ്ടാം സ്ഥാനം നേടി. സമ്മേളനത്തില്‍ ക്ലബ് പ്രസിഡന്റ് പി.ജി  അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് മെമ്പര്‍മാരായ അശ്വതിമോള്‍ K A, ഐ.സി സാജന്‍,  ക്ലബ് രക്ഷധികാരി K J ജോര്‍ജ് കിടങ്ങയില്‍, ക്ലബ് സെക്രട്ടറി ഷിന്റോ PS തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments