Breaking...

9/recent/ticker-posts

Header Ads Widget

ബോധവല്‍ക്കരണ സന്ദേശ മാരത്തോണും റാലിയും



ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കാണക്കാരി ഗ്രാമപഞ്ചായത്തും കുടുംബശ്രീയും. ലഹരിയോട് നോ പറയൂ. ജീവിതം ആസ്വദിക്കൂ എന്ന സന്ദേശം നല്‍കിയാണ് കുരുന്നുകളുമായി ചേര്‍ന്ന് കുടുംബശ്രീ ബോധവല്‍ക്കരണ സന്ദേശ മാരത്തോണും റാലിയും സംഘടിപ്പിച്ചത്. കാണക്കാരി ഗവണ്‍മെന്റ് സ്‌കൂള്‍ മൈതാനിയില്‍ നിന്നും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ബാലസഭ കുട്ടികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ മാരത്തോണില്‍ നിരവധി കുട്ടികള്‍ പങ്കുചേര്‍ന്നു. കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ബിന്‍സി മോള്‍ സിറിയക് മാരത്തോണ്‍  ഉദ്ഘാടനം ചെയ്തു. സി. ഡി. എസ്   ചെയര്‍പേഴ്‌സണ്‍  സൗമ്യ  സന്തോഷ് അദ്ധ്യക്ഷയായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍ ലഹരി  വിരുദ്ധ സന്ദേശം നല്‍കി.  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ലൗലിമോള്‍ വര്‍ഗീസ് ലഹരി  വിരുദ്ധ പ്രതിജ്ഞ  ചൊല്ലികൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഷിബു, വാര്‍ഡ് മെമ്പര്‍മാര്‍, എഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍, സിഡിഎസ് മെമ്പര്‍മാര്‍, എഡിഎസ് അംഗങ്ങള്‍  തുടങ്ങിയവര്‍ ലഹരി വിരുദ്ധ സന്ദേശ റാലി യിലും മാരത്തോണിലും പങ്കുചേര്‍ന്നു.




Post a Comment

0 Comments