ഇരുചക്ര വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണമെന്ന് യു ഡി എഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. വടക്കാഞ്ചേരി അപകടത്തിന് കാരണക്കാരനായ ബസ് ഡ്രൈവറെ രക്ഷിക്കാനാണ് പോലീസ് ആദ്യം ശ്രമിച്ചതെന്നും ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിട്ടും 24 മണിക്കൂറിനു മുമ്പ് രക്ത പരിശോധന നടത്താത്തത് ദുരൂഹമാണെന്നും സജി കുറ്റപ്പെടുത്തി. യാതൊരു നിയന്ത്രണവും ഇല്ലാതെ അമിത വേഗതയില്‍ പാഞ്ഞ് നിരത്തുകളില്‍ നിരന്തരം അപകടമുണ്ടാക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് സ്പീഡ് നിയന്ത്രണ സംവിധാനം അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ എസ് സി കോട്ടയം ജില്ലാ നേതൃത്വ സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് സി കോട്ടയം ജില്ലാ പ്രസിഡന്റ് നോയല്‍ ലൂക്ക് അധ്യക്ഷത വഹിച്ചു.
0 Comments