Breaking...

9/recent/ticker-posts

Header Ads Widget

കേരളാ കോണ്‍ഗ്രസ് കാര്‍ഷിക മേഖലയുടെ അഭിമാനമാണെന്ന് സജി മഞ്ഞക്കടമ്പില്‍



1964 ല്‍ മന്നത്ത് പദ്മനാഭന്‍ തിരുനക്കരയില്‍ കേരളാ കോണ്‍ഗ്രസ് എന്ന് നാമകരണം ചെയ്ത് തിരികൊളുത്തിയ പ്രസ്ഥാനം കര്‍ഷക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു എന്ന് കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു. പി.ജെ.ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് കാര്‍ഷിക മേഖലയുടെ അഭിമാനമാണെന്നും സജി പറഞ്ഞു. റബര്‍ വില സ്ഥിരതാ ഫണ്ട് ഉള്‍പ്പടെ അട്ടിമറിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്ന ജോസ് കെ മാണി വിഭാഗത്തിന് കാലം മറുപടി നല്‍കുമെന്നും സജി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് 59 -ാമത് ജന്മദിനത്തോടനുബന്ധിച്ച് പാലായില്‍ പതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി റിജോ ഒരപ്പുഴക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനല്‍ സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, നേതാക്കളായ ജോസ് ഇടേട്ട്, ജോബി കുറ്റിക്കാട്ട്, ജോസ് വേരനാനി, മൈക്കിള്‍ കാവുകാട്ട്, ജോഷി വട്ടക്കുന്നേല്‍, ഡിജു സെബാസ്റ്റ്യന്‍, നോയല്‍ ലൂക്ക് , ടോമി താണോലില്‍, മെല്‍ബിന്‍ പറമുണ്ട,  കുര്യന്‍ കണ്ണംകുളം , സജി ഓലിക്കര, ഷിമ്മി ജോര്‍ജ് , ടോം കണിയാശേരില്‍, അനുപ് താന്നിക്കല്‍ , റോഷന്‍ ജോസ് കൊച്ചുപറമ്പില്‍ , അരുണ്‍ മുല്ലമംഗലം, സെബി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments