Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളേജില്‍ ശില്‍പശാല



'ഞാന്‍ മാറുന്നു, എന്നിലൂടെ ഈ സമൂഹവും' എന്ന വിഷയത്തെ കുറിച്ച് ശില്‍പശാല പാലാ സെന്റ് തോമസ് കോളേജില്‍ നടന്നു. എംജി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ശില്‍പശാല സിന്‍ഡിക്കേറ്റംഗം ബി കേരളവര്‍മ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ ഡോ ജെയിംസ് ജോണ്‍ മംഗലത്ത് അധ്യക്ഷനായിരുന്നു. ഡോ അബ്രഹാം കെ സാമുവല്‍, പ്രൊഫസര്‍ ജോജി അലക്‌സ്, ഡോ സോജന്‍ പുല്ലാട്ട്, മെല്‍ബിന്‍ സെബാസ്റ്റ്യന്‍, സിദ്ധാര്‍ത്ഥ് വിനു, തുടങ്ങിയവര്‍ പ്രസംഗിച്ചു. 30-ഓളം വിദ്യാര്‍ത്ഥികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ലഹരിവിരുദ്ധ പോരാട്ടത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുകയാണ് ശില്‍പശാലയുടെ ലക്ഷ്യം.




Post a Comment

0 Comments