Breaking...

9/recent/ticker-posts

Header Ads Widget

സോപാനം സ്‌കൂള്‍ ഓഫ് മ്യുസിക്കിന്റെ 14-ാം വാര്‍ഷികാഘോഷങ്ങള്‍ക്കും, 5-ാമത് തൃക്കിടങ്ങൂര്‍ സംഗീതോത്സവത്തിനും തുടക്കമായി



സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ 14-ാം വാര്‍ഷികാഘോഷങ്ങള്‍ക്കും, 5-ാമത് തൃക്കിടങ്ങൂര്‍ സംഗീതോത്സവത്തിനും തുടക്കമായി. സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക്കും കിടങ്ങൂര്‍ ദേവസ്വവും സംയുക്തമായാണ് സംഗീതോത്സവം നടത്തുന്നത്..  കലാമണ്ഡപത്തില്‍ ദേവസ്വം മാനേജര്‍ എന്‍.പി ശ്യാം കുമാര്‍ ഭദ്രദീപം കൊളുത്തി സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. സോപാനം ഡയറക്ടര്‍ കലാശ്രീ വിനോദ് ഇടമുള സംഗീത സദസ് അവതരിപ്പിച്ചു എല്‍ സജികുമാര്‍ വയലിന്‍, തലനാട് മനു മൃദംഗം, അയ്മനം രാധാകൃഷ്ണന്‍ ഘടം എന്നിവര്‍ പക്കമേളമൊരുക്കി. ചൊവ്വാഴ്ച രാവിലെ സംഗീത സദസ്സും വൈകിട്ട് വയലിന്‍ സോളോയും നടക്കും. വിജയദശമി ദിനത്തില്‍ സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക് വാര്‍ഷിക സമ്മേളനം ചലച്ചിത്രതാരം കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും.




Post a Comment

0 Comments