Breaking...

9/recent/ticker-posts

Header Ads Widget

തീക്കോയി ഗ്രാമപഞ്ചായത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.



തീക്കോയി ഗ്രാമപഞ്ചായത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ആന്റോ ആന്റണി എം.പി  ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് അധ്യക്ഷനായിരുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ പുരസ്‌ക്കാരങ്ങള്‍ നല്‍കി. 100% വിജയം നേടിയ സ്‌കൂളുകള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലനും, വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ  അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ്,  പി.ആര്‍ അനുപമ എന്നിവരും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു., തീക്കോയി സെന്റ് മേരീസ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ബാബു തോമസ്, ഹെഡ്മാസ്റ്റര്‍ ജോണിക്കുട്ടി എബ്രഹാം, വെള്ളിക്കുളം സെന്റ് ആന്റണീസ് എച്ച്.എസ് ഹെഡ്മാസ്റ്റര്‍ ജോ സെബാസ്റ്റുന്‍,  തിക്കോയി ഗവണ്‍മെന്റ് ടി.എച്ച്.എസ് സൂപ്രണ്ട് ദാമോദരന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  മാജി തോമസ്,  തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments