ബൈക്കില്‍ കറങ്ങിനടന്ന് അമ്പലങ്ങളിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം ആഞ്ഞിലിമൂട്ടില്‍ കിഴക്കേതില്‍ മുഹമ്മദ് അന്‍വര്‍ഷാ (23), കാര്‍ത്തികപ്പള്ളി ചാലക്കല്‍ കോളനിയില്‍ ശിവജി ഭവനത്തില്‍ സരിത (28) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേര്‍ന്ന് ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഏറ്റുമാനൂരില്‍ നിന്നും ഇവരെ പിടികൂടുകയുമായിരുന്നു.ഇരുവരും നിരവധി മോഷണ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. അന്‍വര്‍ഷായും സരിതയും 2018 മുതല്‍ ഒരുമിച്ചായിരുന്നു താമസം. ഇരുവരും ബൈക്കില്‍ കറങ്ങിനടന്നാണ് മോഷണം നടത്തിയിരുന്നത്. വൈക്കം സ്റ്റേഷന്‍ എസ്.എച്ച്. ഒ കൃഷ്ണന്‍ പോറ്റി, എസ്.ഐ അജ്മല്‍ ഹുസൈന്‍, സി.പി.ഒ മാരായ ജാക്‌സണ്‍, സാബു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
0 Comments