തലപ്പുലം ഇഞ്ചോലിക്കാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് സംഗീതാരാധന നടന്നു. കോട്ടയം ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ എം.എന്‍ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. മീര അരുണ്‍ പാലായുടെ വീണക്കച്ചേരിയും തുടര്‍ന്ന് സംഗീതാരാധനയും നടന്നു. കലാകാരന്‍ കൂടിയായ ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ എം.എന്‍ ശിവപ്രസാദ് മൃദംഗത്തിലും ബാലു മേവിടയുടെ വയലിനും, തലനാട് പ്രദീപ് കുമാര്‍ ഘടത്തിലും, സുബിന്‍ തിടനാട് മുഖര്‍ശംഖിലും, അരുണ്‍ പാലായുടെ മൃദംഗവും പക്കമേളമേകി. വൈകുന്നേരം തീക്കോയി രാധാകൃഷ്ണന്റെ സംഗീത സദസ്സ് നടന്നു. വിജയദശമി ദിനത്തില്‍ രാവിലെ പൂജയെടുപ്പും, തുടര്‍ന്ന് വിദ്യാരംഭവും നടക്കും.
0 Comments