Breaking...

9/recent/ticker-posts

Header Ads Widget

അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മകളെയും, മരുമകനേയും അറസ്റ്റ് ചെയ്തു



അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍  കവര്‍ന്ന കേസില്‍ മകളെയും മരുമകനേയും പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന സ്വദേശി കിരണ്‍ രാജ് ,കിരണിന്റെ ഭാര്യ ഐശ്വര്യ എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഐശ്വര്യയുടെ കുടുംബവീടായ ഏറ്റുമാനൂര്‍  പേരൂരില്‍ ഓണാവധിക്ക് വന്ന ഐശ്വര്യ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം മോഷ്ടടിച്ച്‌കൊണ്ട്  തിരികെ പോവുകയായിരുന്നു. 10 പവന്‍ സ്വര്‍ണം അടങ്ങിയ പെട്ടി കാണാനില്ലെന്ന് മനസ്സിലാക്കുകയും, ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.  ശാസ്ത്രീയമായ പരിശോധനകള്‍ക്കൊടുവില്‍ സ്വര്‍ണ്ണം മോഷ്ടിച്ചത് മകള്‍ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. പോലീസ് പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത 10 പവന്‍ സ്വര്‍ണത്തില്‍ അഞ്ച് പവന്‍ മുക്കുപണ്ടമാണെന്ന് പരിശോധനയില്‍ വ്യക്തമാവുകയും ചെയ്തു.  ഇളയ സഹോദരിയുടെ വിവാഹ ആവശ്യത്തിനായി അമ്മ കരുതിയിരുന്ന  സ്വര്‍ണമാണ്  മൂത്ത മകളായ ഐശ്വര്യ അപഹരിച്ചത്.  എസ്.എച്ച്.ഓ രാജേഷ് കുമാര്‍, എസ്.ഐ സ്റ്റാന്‍ലി, എ.എസ്. ഐ അംബിക,സിവില്‍ പോലീസ് ഓഫീസര്‍മാരായ സജി പി.സി, സൈഫുദ്ദീന്‍,  മനോജ് കെ.പി, സുഭാഷ് വാസു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.




Post a Comment

0 Comments