Breaking...

9/recent/ticker-posts

Header Ads Widget

കേരളത്തിലെ ഗവര്‍ണര്‍ ആക്ടിവിസം സംസ്ഥാനത്ത് ഭരണ സ്തംഭനത്തിന് കാരണമാവുകയാണെന്നു തോമസ് ചാഴികാടന്‍ എം പി



കേരളത്തിലെ ഗവര്‍ണര്‍ ആക്ടിവിസം സംസ്ഥാനത്ത് ഭരണ സ്തംഭനത്തിന് കാരണമാവുകയാണെന്നു തോമസ് ചാഴികാടന്‍ എം പി പറഞ്ഞു. ജനാധിപത്യ മാര്‍ഗത്തിലൂടെ ഭരണഘടനാപരമായി  അധികാരത്തില്‍വന്ന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി  ഗവര്‍ണര്‍  തീരുമാനങ്ങളെടുക്കുന്നത്  ശരിയായ  കാര്യമല്ലെന്ന് തോമസ് ചാഴികാടന്‍  എം.പി അഭിപ്രായപ്പെട്ടു . ഭരണ തലവന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് ഒരുപാട് അധികാരങ്ങള്‍ ഉണ്ടെങ്കിലും ജനങ്ങളെയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെയും അവഗണിക്കുന്ന ഗവര്‍ണറുടെ നടപടികളെക്കുറിച്ച് ഗവര്‍ണര്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും തോമസ് ചാഴികാടന്‍ എം.പി  സ്റ്റാര്‍വിഷനോട് പറഞ്ഞു. കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍മാരെ ഒറ്റയടിക്ക് പിരിച്ചുവിടാനുള്ള ഗവര്‍ണറുടെ നടപടികള്‍ ജുഡീഷ്യല്‍ ആക്ടിവിസം പോലെതന്നെ ഗവര്‍ണര്‍ ആക്ടിവിസം ആയി മാറുന്ന സാഹചര്യമാണെന്നും തോമസ് ചാഴികാടന്‍ ചൂണ്ടിക്കാട്ടി.




Post a Comment

0 Comments