നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഏറ്റുമാനൂര്‍ പേരൂര്‍ റോഡില്‍ ചെറുവാണ്ടൂര്‍ കെ.എന്‍.ബി ഓഡിറ്റോറിയത്തിന് സമീപത്തെ അപകട വളവിലാണ് ഞായറാഴ്ച രാവിലെ 10.15 മണിയോടെ അപകടം ഉണ്ടായത്. ഏറ്റുമാനൂര്‍ സ്വദേശി ആദര്‍ശ് (38 )ആണ് അപകടത്തില്‍പ്പെട്ടത്. ഏറ്റുമാനൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മന്ത്രി പാമ്പാടിയിലെ വസതിയില്‍ നിന്ന് വരുന്ന വഴിയില്‍ ആണ് ബൈക്ക് അപകടത്തില്‍പ്പെട്ട ആദര്‍ശ് റോഡില്‍ കിടക്കുന്നത് കണ്ടത്. വണ്ടി നിര്‍ത്തി ഇറങ്ങിയ മന്ത്രിയും ഗണ്‍മാനും പൊലീസുകാരും ചേര്‍ന്ന് അബോധാവസ്ഥയില്‍ ആയിരുന്ന ചെറുപ്പക്കാരനെ പോലീസ് വാഹനത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി . ആശുപത്രിയില്‍ വിളിച്ച് വേണ്ട സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി. ഏറ്റുമാനൂരിലെ പരിപാടി കഴിഞ്ഞ് മെഡിക്കല്‍ കോളേജില്‍ എത്തിയ വി.എന്‍. വാസവന്‍ ചികിത്സയ്ക്കുള്ള മറ്റു കാര്യങ്ങളും ഉറപ്പാക്കി. വിവാഹതലേന്ന് താലിമാല പൂജിക്കാന്‍ ക്ഷേത്രത്തിലേക്ക് പോയപ്പോഴാണ് അപകടം ഉണ്ടായത്.





0 Comments