അരീക്കര S.N.U.P സ്‌കൂളില്‍ പാചകപ്പുരയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു. S.N.U.P സ്‌കൂളിന് കടുത്തുരുത്തി എം.എല്‍.എ യുടെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം നടക്കുന്നത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പാചകപുരയുടെ നിര്‍മ്മാണ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം.എം.ഷാജി അധ്യക്ഷനായിരുന്നു. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് സണ്ണി പുതിയിടം മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ബീനാ സിജു. കെ.ആര്‍ സിമി. പി.റ്റി.എ.പ്രസിഡന്റ്റ് അജിതകുമാരി. എം.ടി. ദീപാ മോള്‍ പി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments