Breaking...

9/recent/ticker-posts

Header Ads Widget

അക്കൗണ്ടിംഗ് രംഗത്ത് വലിയ സാധ്യകള്‍ രാജ്യത്തുണ്ടാകുമെന്ന് തോമസ് ചാഴികാടന്‍ എം.പി



അക്കൗണ്ടിംഗ് രംഗത്ത് വലിയ സാധ്യകള്‍ രാജ്യത്തുണ്ടാകുമെന്ന് തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക രംഗം അതിവേഗം വളരുകയാണ്. താമസിയാതെ രാജ്യം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുമെന്നും അക്കൗണ്ടിംഗ് രംഗത്ത് മികവു തെളിയിക്കുന്ന എല്ലാവര്‍ക്കും വിദേശത്തേക്കാള്‍ മികച്ച ജോലി ഇവിടെ നല്‍കാന്‍ കഴിയുമെന്നും അദ്ധേഹം പറഞ്ഞു. ഇന്‍സ്റ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യയുടെ അംഗികാരത്തോടെ അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജില്‍ ആരംഭിച്ച അംഗീകൃത ഓറല്‍ കോച്ചിംഗ് സെന്ററിന്റെ  ക്യാറ്റ് കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജര്‍ റവ.ഡോ അഗസ്റ്റിയന്‍ പാലക്കാപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ: ഡോ സിബി ജോസഫ് , കോളേജ് ബര്‍സാറും കോഴ്‌സ് കോര്‍ഡിനേറ്ററുമായ ഫാ.ജോര്‍ജ് പുല്ലുകാലായില്‍ , വൈസ് പ്രിന്‍സിപ്പാള്‍ ഡോ ജിലു ആനി ജോണ്‍, സാബത്തിക വിദഗ്ധന്‍ ബിനോയി വര്‍ഗ്ഗീസ് സി.എം.എ അദ്ധ്യാപകരായ സെബിന്‍ മാത്യു, മിഥുന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. അരുവിത്തുറ കോളേജില്‍ ബിരുദ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് ഈ കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തും മാനേജ്‌മെന്റ് അക്കൗണ്ടിംഗ് രംഗത്ത് മികച്ച ജോലി നേടുവാന്‍ വിദ്യാര്‍ഥികളെ പര്യാപ്തമാക്കുക എന്നതാണ് ഈ സെന്ററിലൂടെ കോളേജ് ലക്ഷ്യം വയ്ക്കുന്നത്.ക്യാറ്റ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്കായി  ഐ.സി.എ.ഐ യുടെ കോസ്റ്റ് & മാനേജ്‌മെന്റ് അക്കൗണ്ടിംഗ് (സി.എം എ) കോഴ്‌സിനുള്ള പരിശീലന സൗകര്യവും  ഭാവിയില്‍ കോളേജ് ഒരുക്കും.




Post a Comment

0 Comments