Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ വോളിക്ക് അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ തുടക്കമായി



അരുവിത്തുറ വോളിക്ക്  അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ തുടക്കമായി. ഒരു ഇടവേളക്കുശേഷമാണ് വോളിബോള്‍ ടൂര്‍ണമെന്റ് പുനരാരംഭിച്ചത്. മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ യൂണിവേഴ്‌സിറ്റി വോളിബോള്‍ താരം കൂടിയായിരുന്ന മന്ത്രി കോളേജ് ബര്‍സാര്‍ ഫാ. ജോര്‍ജ് പുല്ലു കാലായിക്കൊപ്പം പന്ത് തട്ടിയാണ് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കോളേജ് മാനേജര്‍ റവ. ഡോ അഗസ്റ്റ്യന്‍ പാലക്കാപറമ്പില്‍ അധ്യക്ഷനായിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ്, കോളജ് ബര്‍സാര്‍ ഫാ. ജോര്‍ജ് പുല്ലു കാലായില്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ ജിലു ആനി ജോണ്‍, കോളജ് കായിക വിഭാഗം മേധാവി ഡോ. വിയാനി ചാര്‍ളി, ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ ഡോ. ബേബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വനിതാ വിഭാഗം മല്‍ത്സരത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജ്, ആലുവാ സെന്റ് സേവ്യേഴ്‌സ് കോളേജിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് മാണി സി. കാപ്പന്‍ എം.എല്‍.എ. സമ്മാനങ്ങള്‍ വിതരണം ചെയ്യും.




Post a Comment

0 Comments