Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം.



പാലാ ഈരാറ്റുപേട്ട റോഡില്‍ ഭരണങ്ങാനത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഭരണങ്ങാനം ഇടമറ്റം കവലയിലാണ് രാവിലെ 11 മണിയോടെ അപകടമുണ്ടായത്. ഇടമറ്റം റോഡിലൂടെ വന്ന കാര്‍ പ്രധാന റോഡിലേക്ക് കയറുന്നതിനിടെ പാലായിലേക്ക് പോവുകയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിച്ചു കയറിയ ഹോണ്ട സിറ്റി കാറിന്റെ മുന്‍വശം അപകടത്തില്‍ തകര്‍ന്നു . അപകടത്തെ തുടര്‍ന്ന് പ്രധാന റോഡിലും, ഇടമറ്റം റോഡിലും കുറച്ച് സമയം ഗതാഗതകുരുക്കും അനുഭവപ്പെട്ടു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.




Post a Comment

0 Comments