കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാര്‍ഷികവും കളഭാഭിഷേകവും നടന്നു. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനു ശേഷം ബ്രഹ്‌മ കലശപൂജകള്‍ ആരംഭിച്ചു. കലശാഭിഷേക ചടങ്ങുകള്‍ക്കും കളഭാഭിഷേകത്തിനും തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു കളഭാഭിഷേക ചടങ്ങുകള്‍ ദര്‍ശിക്കാന്‍ നിരവധി ഭക്തരെത്തിയിരുന്നു. ക്ഷേത്രത്തില്‍ വൃശ്ചികം 1 മുതല്‍ മകരവിളക്കുവരെ വിശേഷാല്‍ പൂജകളും ദീപാരാധനയും ഉണ്ടായിരിക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.


.webp)


0 Comments