പാലാ അരുണാപുരത്ത് നിയന്ത്രണംവിട്ട കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് കയറി. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ സെന്റ് തോമസ് കോളേജിന് സമീപമാണ് അപകടമുണ്ടായത്. പാലാ ഭാഗത്ത് നിന്നും കാര്‍ നിയന്ത്രണംവിട്ട് ബേക്കറിയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ പിന്നിലാണ് ഇടിച്ചത്. ഇടിയേറ്റ കാര്‍ ബേക്കറിയ്ക്കുള്ളിലേയ്ക്ക് ഇടിച്ചുകയറി. കടയുടെ ഗ്ലാസും കടയിലെ സാധനസാമഗ്രികളും വാഹനമിടിച്ചു തകര്‍ന്നു. ഒരുലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പ്രവര്‍ത്തി ദിവസങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി നില്‍ക്കുന്ന സ്ഥലം കൂടിയാണിത്. വള്ളിച്ചിറ സ്വദേശിയുടെ കാറാണ് അപകടത്തിനിടയാക്കിയത്.





0 Comments