കാരിത്താസ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച പാലത്തുരുത്ത് സെന്റ് തെരേസാസ് പള്ളി പാരിഷ് ഹാളില്‍ നടക്കും. കൈപ്പുഴ ക്ലബും, കാരിത്താസ് HDP ആശുപത്രിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.രാവിലെ 8.30 മുതല്‍ 3.30 വരെയാണ് ക്യാമ്പ് നടക്കുന്നത് .മെഡിക്കല്‍ ക്യാമ്പ് കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ.ബിനു കുന്നത്ത് ഉദ്ഘാടനം ചെയ്യും .ക്ലബ് രക്ഷാധികാരി ജോയി അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബിറ്റോ ഇലയ്ക്കാട്ട്,ഫാ.സജി പുത്തന്‍പുരയ്ക്കല്‍,അജിത്കുമാര്‍ ഇടമന, ലതിമോന്‍ കിഴക്കെ കല്ലുവേലില്‍, ജിജോ വാലയില്‍ എന്നിവര്‍ പ്രസംഗിക്കും. കാരിത്താസ് ആശുപത്രിയിലെ ന്യൂറോളജി, കാര്‍ഡിയോളജി,ഗാസ്‌ട്രോ എന്‍ട്രോളജി, അസ്ഥിരോഗം,ജനറല്‍ മെഡിസിന്‍,ഇ.എന്‍.റ്റി ,കമ്മ്യൂണിറ്റി മെഡിസിന്‍,ട്രോമാകെയര്‍ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ,രക്തഗ്രൂപ്പ്, രക്തസമ്മര്‍ദം, ഷുഗര്‍ ,കൊളസ്‌ട്രോള്‍,ഇ.സി.ജി, എക്കോ,ഫാര്‍മസി ,മെഡിക്കേഷന്‍ സൗകര്യങ്ങളും ക്യാമ്പില്‍ ക്രമീകരിച്ചിട്ടുണ്ട് .രജിസ്റ്റര്‍ ചെയ്യുവാന്‍ 98460 07719 ,9633566095 എന്ന നമ്പറില്‍ ബന്ധപ്പെടുക.





0 Comments