സാധാരണക്കാരന്റെ വാഹനമായ സൈക്കിളിന്റെ ജി.എസ്.ടി പന്ത്രണ്ട് ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായി കുറയ്ക്കണമെന്ന് കേരളാ സൈക്കിള്‍ ഡീലേഴ്സ് അസോസിയേഷന്‍ വനിതാ വിംഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. യുവജനങ്ങളെ വഴിതെറ്റിക്കുന്ന മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നും കേരള സൈക്കിള്‍ ഡീലേഴ്സ് അസോസിയേഷന്‍ വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ഷെല്‍ജി ദീപു പറഞ്ഞു. സൈക്കിളിന്റെ ഓണ്‍ലൈന്‍ വ്യാപാരം വിപണിയെ സാരമായി ബാധിക്കുന്നുവെന്നും ഇങ്ങനെ ഓണ്‍ലൈനിലൂടെ വാങ്ങുന്ന സൈക്കിളിന് നിലവാരം വളരെ കുറഞ്ഞതാണെന്നും അവര്‍ ആരോപിക്കുന്നു.ലോക്ക്ഡൗണിനെ തുടര്‍ന്ന് നിശ്ചലമായ സൈക്കിള്‍ വ്യാപാരം ഉയര്‍ച്ചയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സൈക്കിളിന്റെ ജി.എസ്.ടി പന്ത്രണ്ട് ശതമാനത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചെറുതും വലുതുമായ പതിനായിരത്തിലേറെ വ്യാപാരികള്‍ ഇടപെടുന്ന ഈ രംഗം പ്രതിസന്ധിയിലാവുകയാണ്. വ്യായാമത്തിനും, പാല്‍, പത്രം വിതരണത്തിനും നിത്യേന ഉപയോഗിക്കുന്ന വാഹനമാണ് സൈക്കിള്‍. ഓണ്‍ലൈന്‍ വ്യാപാരം വിപണി കീഴടക്കിയതോടെ സാധാരണക്കാരായ കച്ചവടക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍ ആവുകയാണ്.





0 Comments