ഡ്രൈനേജിനുള്ളില്‍ അകപ്പെട്ട പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് ഏറ്റുമാനൂരിലെ മൃഗ സ്‌നേഹികള്‍. ഏറ്റുമാനൂര്‍ ക്ഷേത്ര കിഴക്കേനടയില്‍ ബൈപ്പാസ് റോഡ് സംബന്ധിക്കുന്ന ഭാഗത്ത് ഡ്രൈനേജിന്റെ ഉള്ളിലാണ് പൂച്ചക്കുഞ്ഞ് അകപ്പെട്ടത്. ഡ്രെയിനേജ് സുരക്ഷിതമാക്കുന്നതിനായി വെല്‍ഡ് ചെയ്ത് യോജിപ്പിച്ച ഇരുമ്പ് ഫ്രെയിം മുറിച്ചു നീക്കി എങ്കില്‍ മാത്രമേ പൂച്ചക്കുഞ്ഞിനെ രക്ഷിക്കുവാന്‍ കഴിയൂ. ശക്തമായ മഴയില്‍ പൂച്ചക്കുഞ്ഞ് ഒഴുകി പോകുമെന്നും ചത്തുപോകും എന്ന് ചിന്തയിലാണ് നാട്ടുകാര്‍. കുട്ടികളും വീട്ടമ്മമാരും പാലും വെള്ളവും കൊടുത്തു കരുതല്‍ നല്‍കുന്നുണ്ടെങ്കിലും രക്ഷപ്പെടുത്തുവാന്‍ കഴിയുന്നില്ല. പൂച്ചകുഞ്ഞ് ഓടയില്‍ വീണിട്ട് രണ്ടു ദിവസം പിന്നിടുമ്പോഴും ഓടയുടെ മൂടിയുടെ വെല്‍ഡിംഗ് മുറിച്ചു മാറ്റുന്നതിന്റെ ചെലവ് അടക്കമുള്ള കാര്യങ്ങളാണ് പ്രശ്‌നമായിരിക്കുന്നത്.





0 Comments