Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്.



ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്. പ്രണയകലഹമാണ് വിദ്യാര്‍ത്ഥികളുടെ സംഘട്ടനത്തില്‍ കലാശിച്ചത്. ഇത് പിന്നീട് വിദ്യാര്‍ത്ഥിസംഘങ്ങള്‍ തമ്മിലുള്ള കൂട്ടത്തല്ലിലും കലാശിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോകണമെന്ന് നഗരസഭ അനൗണ്‍സ്‌മെന്റും നടത്തി. ഏറ്റുമാനൂര്‍ പോലീസും സ്ഥലത്തെത്തി. പോലീസ് ഇടപെടലുണ്ടാകുമെന്നറിഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോവുകയായിരുന്നു. മുന്‍പ് ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്നും പോലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.




Post a Comment

0 Comments